മലയാളി യുവാവിനെ ബഹ്‌റൈനിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി

0

അടൂർ: മലയാളി യുവാവിനെ ബഹ്‌റൈനിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എൽസമ്മയുടെയും മകൻ സിജോ സാമിനെ (29) ആണ് വ്യാഴാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. കഴിഞ്ഞ മാർച്ചിൽ സിജോയുടെ ഭാര്യയും കുഞ്ഞും മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിജോയുടെ മരണം.

ഇക്കഴിഞ്ഞ മാർച്ച് 13നാണ് സാമിന്റെ ഭാര്യ അഞ്ജു മരിച്ചത്്. പ്രസവത്തെ തുടർന്നു കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായികുന്നു അഞ്ജുവിന്റെ മരണം. അഞ്ജു മരിച്ച് അഞ്ച് ദിവസം കഴിഞ്ഞു തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. ഭാര്യയും കുഞ്ഞും മരിച്ച് മൂന്ന് മാസത്തിനു ശേഷമാണു സിജോ ബഹ്‌റൈനിൽ ജോലിക്കായി പോയത്.

അവിടെ സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ജോലി സ്ഥലത്തുനിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷമാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന വിവരമാണു ബന്ധുക്കൾക്കു ലഭിച്ചത്. സിജോയുടെ ബന്ധുക്കൾ ബഹ്‌റൈനിൽ ഉണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ. സഹോദരി: സിമി.

Leave a Reply