ദേശീയ ഫോട്ടോഗ്രഫി മത്സരം: എയ്ഞ്ചല്‍ അടിമാലിക്ക് പുരസ്‌കാരം

0

തൊടുപുഴ: ദേശീയ ഫോട്ടോഗ്രഫി മത്സരത്തില്‍ മംഗളം ഫോട്ടോഗ്രഫര്‍ എയ്ഞ്ചല്‍ അടിമാലിക്കു പ്രത്യേക പുരസ്‌കാരം. ഫോട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം സെന്‍ട്രല്‍ ഓര്‍ഗെനെസേഷന്‍ ഓഫ് കാമറ ആര്‍ട്ടിസ്റ്റ് (സി.ഒ.എസി.എ) നടത്തിയ മത്സരത്തിലാണ് മംഗളം ഇടുക്കി ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രഫറായ എയ്ഞ്ചല്‍ അടിമാലി പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായത്.
”മഴ പറഞ്ഞ കഥ” എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ സിബി വെള്ളരിക്കുണ്ടിനാണ് ഒന്നാം സ്ഥാനം. മെല്‍ട്ടന്‍ ആന്റണി രണ്ടാം സ്ഥാനവും ശ്രീജിത്ത് നെല്ലായി മൂന്നാം സ്ഥാനവും നേടി. മൂന്നാര്‍ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമിയിലെ ചിത്രമാണ് എയ്ഞ്ചലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അടിമാലി മാറാച്ചേരി പുത്തയത്ത് പരേതനായ ബേബി-എല്‍സി ദമ്പതികളുടെ മകനാണ്. ഭാര്യ നെജി. മക്കള്‍ നീല്‍, ആഞ്ചലീന, കെയിന്‍. സി.കെ. ജയകൃഷ്ണന്‍ സ്മാരക സംസ്ഥാന ഫോട്ടോഗ്രഫി മല്‍സരത്തില്‍ രണ്ടാം സ്ഥാനം, വിക്ടര്‍ ജോര്‍ജ് അനുസ്മരണ ഫോട്ടോഗ്രഫി സ്‌പെഷല്‍ ജൂറി പുരസ്‌കാരം, ലയണ്‍സ് ക്ലബ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

Leave a Reply