ഒരു കൈയില്‍ കുഞ്ഞ്, മറുെകെയ്യില്‍ റിക്ഷ… കുഞ്ഞിനെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന സൈക്കിള്‍ റിക്ഷക്കാരന്‍ രാജേഷിന്റെ ചിത്രം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി

0

ഭോപ്പാല്‍: ഒരു കൈയില്‍ കുഞ്ഞ്, മറുെകെയ്യില്‍ റിക്ഷ… കുഞ്ഞിനെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന സൈക്കിള്‍ റിക്ഷക്കാരന്‍ രാജേഷിന്റെ ചിത്രം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി.
ബിഹാര്‍ സ്വദേശിയായ രാജേഷ് 10 വര്‍ഷം മുമ്പാണു തൊഴില്‍ത്തേടി മധ്യപ്രദേശിലെത്തിയത്. ജോലിക്കിടെയാണു കന്‍ഹഗോണ്‍ ഗ്രാമത്തിലെ യുവതിയുമായി പ്രണയത്തിലായത്. ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍. മാസങ്ങള്‍ക്കു മുമ്പാണു മറ്റൊരാളുടെ കൂടെ ഭാര്യ ഒളിച്ചോടിയത്. ഇതോടെയാണു ദുരിതജീവിതത്തിനു തുടക്കം. ഇളയ കുഞ്ഞിനെ പരിപാലിക്കാനുള്ള പ്രായം മൂത്തവന് ആയിട്ടില്ല. ഇതോടെയാണു ജീവിക്കാനായി കുഞ്ഞിനൊപ്പം അയാള്‍ തെരുവിലിറങ്ങിയത്. രാവിലെ മകനെ തോളി-ലേറ്റി െസെക്കിള്‍ റിക്ഷയുമായി രാജേഷ് വീടുവിട്ടിറങ്ങും. രാജേഷ് റിക്ഷ ചവിട്ടുമ്പോള്‍ കുഞ്ഞ് തോളില്‍കിടന്ന് ഉറങ്ങും. ആ സമയം മൂത്ത മകനാണു വീട്ടുകാര്യങ്ങള്‍ നോക്കുന്നത്.
ജീവിക്കാനായി റിക്ഷാക്കാരന്‍ കാണിച്ച ദൃഢനിശ്ചയം ട്വിറ്റര്‍ ഉപയോക്താക്കളെ വല്ലാതെ ആകര്‍ഷിച്ചു. വാര്‍ത്ത െവെറലായതോടെ പ്രശ്‌ന പരിഹാരത്തിനു ശിശുക്ഷേമ സമിതി രംഗത്തിറങ്ങിയിട്ടുണ്ട്.

Leave a Reply