നാലുലക്ഷം രൂപ പിഴയടയ്ക്കാത്തതിനെത്തുടര്‍ന്ന് നഗരസഭ പൂട്ടിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമയെ കാണാതായി

0

നാലുലക്ഷം രൂപ പിഴയടയ്ക്കാത്തതിനെത്തുടര്‍ന്ന് നഗരസഭ പൂട്ടിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമയെ കാണാതായി. സ്ഥാപനത്തിന്റെ ഏഴു മുറികളുടെ ഷട്ടര്‍ നഗരസഭ അടച്ചതോടെ പെരുവഴിയിലായ വ്യവസായ സംരംഭകനും ഭാര്യയുമാണ് നാട്ടില്‍നിന്ന് അപ്രത്യക്ഷരായത്. തലശേരി നഗരസഭയുടെ വ്യവസായ എസ്‌റ്റേറ്റില്‍ 20 വര്‍ഷമായി സ്വയംസംരംഭം നടത്തിവരുകയായിരുന്നു. അനുമതിയില്ലാതെ െകെയേറ്റം നടത്തി സ്ഥാപനത്തിനു മുമ്പില്‍ അലൂമിനിയം ഷീറ്റിട്ടുവെന്ന കുറ്റമാരോപിച്ച് നാലുലക്ഷം പിഴ ഈടാക്കാന്‍ വ്യവസായിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. മന്ത്രി പി. രാജീവില്‍നിന്ന് ഏറ്റവും മികച്ച വ്യവസായ സംരംഭകനുള്ള അവാര്‍ഡ് വാങ്ങിയയാളാണ് മനംനൊന്ത് നാടുവിട്ടത്.
പാനൂര്‍ ചമ്പാട്ടെ വ്യവസായ സംരംഭകനെയും ഭാര്യയെയും കാണാതായെന്നാണ് പരാതി. താഴെ ചമ്പാട് സ്വദേശിയും കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌േറ്ററ്റ് ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റായ ഫാന്‍സി ഫേണ്‍ ഉടമ രാജ് കബീറിനേയും ഭാര്യ ശ്രീവിദ്യയെയുമാണ് ചൊവ്വാഴ്ച്ച െവെകുന്നേരം മുതല്‍ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ് കബീറും ഭാര്യ ശ്രീദിവ്യയും രണ്ട് മക്കളും ചമ്പാട് കുടുംബമായി താമസിക്കുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ ഇരുവരുടെയും മൊെബെല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്.സ്ഥാപനം പൂട്ടിയിടേണ്ടി വന്നതോടെ പത്തോളം തൊഴിലാളികളും കുടുംബവും ഒപ്പം ഉടമയായ താനും വരുമാന മാര്‍ഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന് രാജ് കബീറിന്റേതായ വാട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്.പല പ്രാവശ്യം നഗരസഭ ചെയര്‍മാനേയും െവെസ് ചെയര്‍മാനേയും കണ്ട് പ്രശ്‌നം പരിഹരിച്ച് ദയ കാണിക്കണമെന്ന് അപേക്ഷിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും സന്ദേശത്തില്‍ പറയുന്നു. സ്ഥാപനത്തിന്റെ െലെസന്‍സ് റദ്ദാക്കിയ നടപടി െഹെക്കോടതി സ്‌റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിഷേധാത്മക നിലപാടാണത്രേ ഉണ്ടായത്. ഇത്തരം നിലപാടുകളാല്‍ ഞങ്ങളാകെ തകര്‍ന്നെന്നും ഇനി രക്ഷയില്ലെന്നും ഞങ്ങള്‍ പോകുകയാണെന്നും പറയുന്ന സന്ദേശത്തില്‍ ഇവരുടെ ഫോണ്‍ ലഭിച്ചപ്പോള്‍ പ്രതികരിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത ബാലസാഹിത്യകാരനും ഗാന്ധിയനുമായ പരേതനായ കെ.തായാട്ടിന്റെ മകനാണ് രാജ് കബീര്‍. പ്രശസ്ത നാടക സംവിധായകന്‍ രാജേന്ദ്രന്‍ തായാട്ട് സഹോദരനാണ്. എന്നാല്‍ ,നഗരസഭയുടെ പ്രതികാരനടപടി കാരണമാണ് രാജ് കബീര്‍ നാടുവിട്ടതെന്ന വാദം നഗരസഭാ അധികൃതര്‍ നിഷേധിച്ചു. അനധികൃത െകെയേറ്റം നടത്തിയതിന് നിയമപരമായ നടപടിയെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇതു നിഷേധിക്കുകയാണ് രാജ് കബീറിന്റെ ബന്ധുക്കളും തൊഴിലാളികളും പറയുന്ന കാര്യങ്ങള്‍. ഒഴിപ്പിക്കലിനെതിരെ കോടതി വിധിപ്രകാരം സാവകാശം വാങ്ങിയിരുന്നുവെന്നും ലക്ഷങ്ങള്‍ വരുന്ന പിഴ തവണകളായി അടച്ചാല്‍ മതിയെന്നു കോടതി ഉത്തരവുണ്ടെന്നും ഇവര്‍ പറയുന്നു.ആദ്യ തവണ പിഴ അടയ്ക്കാന്‍ പോയപ്പോള്‍ അതുസ്വീകരിക്കാതെ രാജ് കബീറിനെ നഗരസഭാ ഉദ്യോഗസ്ഥന്‍മാര്‍ അപമാനിച്ചു വിടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Leave a Reply