സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും

0

കൊച്ചി: സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി സ്വപ്‌നയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണു പ്രോസിക്യൂഷന്‍ തീരുമാനം. കഴിഞ്ഞ 27 നു ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും അറസ്‌റ്റു തടയണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.
സ്വപ്‌നയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളുന്ന പക്ഷം അവരെ അറസ്‌റ്റു ചെയ്യാനാണു നീക്കം. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണു സ്വപ്‌നയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്‌്. ഹൈക്കോടതി തീരുമാനമറിഞ്ഞ ശേഷമാകും ഇ.ഡിയുടെയും ക്രൈംബ്രാഞ്ചിന്റെയും അടുത്ത നീക്കം.അതിനിടെ, സ്വപ്‌നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്‌ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ജില്ലാ സെഷന്‍സ്‌ കോടതി പരിഗണിക്കുന്നുണ്ട്‌. ബസ്‌ ഡ്രൈവറുടെ ചിത്രം ഉപയോഗിച്ചു സമൂഹിക മാധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണു സെന്‍ട്രല്‍ പോലീസ്‌ കൃഷ്‌ണരാജിനെതിരേ കേസെടുത്തത്‌.
മതനിന്ദ വകുപ്പു ചേര്‍ത്താണു കേസ്‌. സ്വപ്‌നക്കുവേണ്ടി കോടതിയില്‍ ഹാജരായതിനുള്ള പ്രതികാര നടപടിയാണു കേസിനു പിറകിലെന്നാണ്‌ അഭിഭാഷകന്റെ വാദം. മതനിന്ദ നടത്തിയിട്ടില്ലെന്നും സമൂഹ മാധ്യമത്തില്‍ പ്രചരിച്ച ചിത്രമാണു താന്‍ പോസ്‌റ്റു ചെയ്‌തതെന്നും അഡ്വ. കൃഷ്‌ണ രാജ്‌ ഹര്‍ജിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here