മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് യുവതിയെ കാമുകന്‍ കഴുത്തറത്ത് കൊന്നു

0

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് യുവതിയെ കാമുകന്‍ കഴുത്തറത്ത് കൊന്നു. മുംബൈയിലാണ് സംഭവം.

മ​നീ​ഷ ജ​യ്‌​സ്വാ​ര്‍(27) എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ കാ​മു​ക​ന്‍ അ​ഖി​ലേ​ഷ് പ്യാ​രേ​ലാ​ല്‍ ഗൗ​ത​മി(24)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ഖി​ലേ​ഷും മ​നീ​ഷ​യും ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​നീ​ഷ​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​ഖി​ലേ​ഷ് സം​ശ​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​നെ ചൊ​ല്ലി ഇ​രു​വ​രും വ​ഴ​ക്കു​ണ്ടാ​യി. തു​ട​ര്‍​ന്ന് അ​ഖി​ലേ​ഷ് മ​നീ​ഷ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ത​ല​യി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ മ​നീ​ഷ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​ഖി​ലേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യ​ത്

Leave a Reply