തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്കു രണ്ടിനാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.
www.admissio n.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാം. 31 ന് വൈകുന്നേരം അഞ്ചുവരെയാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാൻ അവസരം.
അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്താനും ഏതെങ്കിലും കാര്യങ്ങൾ ഉൾപ്പെടുത്താനുണ്ടെങ്കിൽ ചേർക്കാനും 31 ന് വൈകുന്നേരം അഞ്ചുവരെ അവസരമുണ്ട്.