മധ്യപ്രദേശിലെ സ്‌കൂളില്‍ 39 വിദ്യാര്‍ഥികള്‍ക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ച് കോവിഡ് വാക്‌സിന്‍ നല്‍കിയയാള്‍ അറസ്റ്റില്‍

0

മധ്യപ്രദേശിലെ സ്‌കൂളില്‍ 39 വിദ്യാര്‍ഥികള്‍ക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ച് കോവിഡ് വാക്‌സിന്‍ നല്‍കിയയാള്‍ അറസ്റ്റില്‍. സ്വകാര്യ നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥിയായ ജിതേന്ദ്ര അഹിര്‍വാര്‍ എന്നയാളെ സാഗര്‍ സിറ്റിയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ സി​റ്റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​യി​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ഏ​റെ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​യാ​യ ജി​തേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്പ​തു മു​ത​ൽ 12 വ​രെ ക്ലാ​സു ക​ളി​ലെ പ​തി​ന​ഞ്ചി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണു കു​ത്തി​വ​യ്പ് എ​ടു​ത്ത​ത്. ഒ​രേ സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് കു​ത്തി​വ​യ്ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​ണു ശ്ര​ദ്ധി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് സാ​ഗ​ർ ക​ള​ക്ട​ർ ജി​ല്ലാ ചീ​ഫ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ(​സി​എം​എ​ച്ച്ഒ) ഡോ. ​ഡി.​കെ. ഗോ​സ്വാ​മി​യെ അ​ന്വേ​ഷ​ണ​ത്തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഡോ. ​പി.​കെ. ഗോ​സ്വാ​മി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, കു​ട്ടി​ക​ൾ​ക്ക് ഒ​രേ സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ചാ​ണു കു​ത്തി​വ​യ്പ് എ​ടു​ത്ത​തെ​ന്നു തെ​ളി​ഞ്ഞു. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജി​തേ​ന്ദ്ര അ​ഹി​ർ​വാ​ർ സ്ഥ​ലം​വി​ട്ടി​രു​ന്നു.

ഡോ. ​പി.​കെ. ഗോ​സ്വാ​മി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ വാ​ക്സി​നേ​ഷ​ൻ ഓ​ഫീ​സ​ർ ഡോ. ​ശോ​ഭാ​റാം റോ​ഷ​നെ ഇ​ന്ന​ലെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here