കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്‌കിൽ വിജയം പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിൻ

0

കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്‌കിൽ വിജയം പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിൻ. മേഖലയിലെ അവസാന ചെറുത്തുനിൽപ്പ് മേഖലയിൽനിന്നു യുക്രെയ്ൻ സൈന്യം പിൻമാറിയതിന്‍റെ പിറ്റേന്നാണ് പുടിന്‍റെ വിജയപ്രഖ്യാപനം. പ്രതിരോധമന്ത്രി സെർജി ഷൊയിഗുവുമായുള്ള ആശയവിനിമയത്തിന്‍റെ ശേഷമായിരുന്നു ഇത്. ലുഹാൻസ്കിൽ യുക്രെയ്ന്‍റെ അവസാന ചെറുത്തുനിൽപ്പ് കേന്ദ്രമായി ലിസിച്ചൻസ്കിൽ മേധാവിത്വം നേടിയതോടെ സൈനികനടപടി അവസാനിപ്പിച്ചുവെന്നു പുടിനെ പ്രതിരോധമന്ത്രി അറിയിക്കുകയായിരുന്നു.

ലി​​​​സി​​​​ച്ച​​​​ൻ​​​​സ്കി​​​​ൽനി​​​​ന്ന് പി​​​​ൻ​​​​മാ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. യു​​​​ക്രെ​​​​യ്ൻ സേ​​​​ന പ്ര​​​​തി​​​​രോ​​​​ധം തു​​​​ട​​​​രു​​​​ന്ന ഡോ​​​​ണസ്റ്റ​​​​ക് ഉ​​​​ൾ​​​​പ്പെ​​​​ടെ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ റ​​​​ഷ്യ ആ​​​​ക്ര​​​​മ​​​​ണം ക​​​​ടു​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ഡോ​​​ണ്‍ബാ​​​സി​​​ലെ​​​യും ലി​​​സി​​​ച്ച​​​ൻ​​​സ്കി​​​ലെ​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള റ​​​ഷ്യ​​​ൻ നി​​​യ​​​ന്ത്രി​​​ത മേ​​​ഖ​​​ല​​​ക​​​ൾ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ദി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന യു​​​ക്രെ​​​യ്നെ പു​​​തു​​​ക്കി​​​പ്പ​​​ണി​​​യാ​​​ൻ 750 ബി​​​ല്യ​​ൺ ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം ആ​​​റു​​​ല​​​ക്ഷം കോ​​​ടി രൂ​​​പ) ആ​​​വ​​​ശ്യ​​​മാ​​​യി​​​വ​​​രു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡെ​​​നി​​​സ് ഷ്മി​​​ഹ​​​ൽ പ​​​റ​​​ഞ്ഞു. നേ​​​രി​​​ട്ടു​​​ള്ള നാ​​​ശ​​​ന​​​ഷ്ടം 100 ശ​​​ത​​​കോ​​​ടി​​​ക്കും മേ​​​ലെ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. റ​​​ഷ്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​ന​​​ഗ​​​ര​​​മാ​​​യ ബെ​​​ൽ​​​ഗൊ​​​രോ​​​ഡ് ല​​​ക്ഷ്യ​​​മാ​​​ക്കി യു​​​ക്രെ​​​യ്ൻ മൂ​​​ന്നു ക്ല​​​സ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ൾ പ്ര​​​യോ​​​ഗി​​​ച്ച​​​താ​​​യി റ​​​ഷ്യ ആ​​​രോ​​​പി​​​ച്ചു.

ടോ​​​ഷ്ക-​​​യു ക്ല​​​സ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ളാ​​​ണു പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​വ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു റ​​​ഷ്യ നി​​​ല​​​ത്തു​​​വീ​​​ഴ്ത്തി. സം​​​ഭ​​​വ​​​ത്തി​​​ൽ 11 പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ​​​ക്കും 39 വീ​​​ടു​​​ക​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ട് സം​​​ഭ​​​വി​​​ച്ച​​​താ​​​യി ബെ​​​ൽ​​​ഗൊ​​​രോ​​​ഡ് ഗ​​​വ​​​ർ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു യു​​​ക്രെ​​​യ്ൻ മി​​​സൈ​​​ലു​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​തി​​​രോ​​​ധി​​​ച്ച​​​താ​​​യി ബെ​​​ലാ​​​റൂ​​​സ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here