ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു

0

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. പാര്‍ലമെന്‍റ് ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ, വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ലങ്കയുടെ എട്ടാമത് പ്രസിഡന്‍റാണ് റനില്‍ വിക്രമസിംഗെ.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന രാ​ജ്യ​ത്തെ, രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര​ക​യ​റ്റു​ക എ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് 73 കാ​ര​നാ​യ റ​നി​ലി​നു​ള്ള​ത്. ജ​ന​കീ​യ​പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്നു ഗോ​ത്താ​ബ​യ രാ​ജ​പ​ക്സെ രാ​ജ്യം​വി​ട്ട​തോ​ടെ റ​നി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു.

പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 225 അം​ഗ​ങ്ങ​ളി​ൽ 134 പേ​രും ഭ​ര​ണ​ക​ക്ഷി​യാ​യ ശ്രീ​ല​ങ്ക പൊ​തു​ജ​ന പെ​രു​മു​ന​യു​ടെ (എ​സ്എ​ൽ​പി​പി) പി​ന്തു​ണ​യു​ള്ള വി​ക്ര​മ​സിം​ഗെ​യെ അ​നു​കൂ​ലി​ച്ചു.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ എ​തി​രാ​ളി​യും എ​സ്എ​ൽ​പി​പി​യു​ടെ വി​ഘ​ടി​ത​വി​ഭാ​ഗ​ത്തി​ന്‍റെ നേ​താ​വു​മാ​യ ദു​ള്ളാ​സ് അ​ല​ഹ​പ്പെ​രു​മ 82 വോ​ട്ടു​ക​ൾ നേ​ടി. ഇ​ട​തു​ക​ക്ഷി​യാ​യ ജ​ന​ത വി​മു​ക്തി പെ​രു​മു​ന നേ​താ​വ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ​യ്ക്കു​ ല​ഭി​ച്ച​തു വെ​റും മൂ​ന്നു വോ​ട്ടു​ക​ള്‍.

ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ. സ്പീ​ക്ക​ർ മ​ഹി​ന്ദ യാ​പ അ​ബേ​വ​ർ​ധ​ന​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ അ​ദ്ദേ​ഹം എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ തേ​ടി.

ജ​നാ​ധി​പ​ത്യ​ക്ര​മം കാ​ത്തു​സൂ​ക്ഷി​ച്ച​തി​നു പാ​ർ​ല​മെ​ന്‍റി​നോ​ടു ന​ന്ദി​പ​റ​ഞ്ഞ റ​നി​ൽ വി​ക്ര​മ​സിം​ഗെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം തേ​ടി. വി​ഘ​ടി​ച്ചു​നി​ന്ന ന​മ്മ​ൾ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച് പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here