പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

0

തൃശൂര്‍: കുതിരാനില്‍ വന്‍ മയക്കുമരുന്നു വേട്ടയെത്തുടര്‍ന്ന് അതിമാരകമായ രാസലഹരി പിടികൂടി. പൂത്തോള്‍ സ്വദേശിയായ കുറ്റിച്ചിറ വീട്ടില്‍ വിഷ്ണു (28)ആണ് പിടിയിലായത്. 42 ഗ്രാം തൂക്കം വരുന്ന എംഡിഎയും ബ്ലൂ എക്‌സ്റ്റസി ഗുളികള്‍ പിടിച്ചെടുത്തു. തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌കോഡും, പീച്ചി പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

മണ്ണുത്തി, പീച്ചി ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം വ്യാപകമായ രീതിയില്‍ രാസലഹരികള്‍ ഉപയോഗിക്കുന്നു എന്നുള്ള പരാതികളെ തുടര്‍ന്ന് പീച്ചി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും നടത്തിയ റെയ്ഡിലാണ് കുതിരാനില്‍ വച്ച് പിടികൂടിയത്.

വിഷ്ണു മുമ്പും പലതവണ ബംഗളൂരുവില്‍ നിന്ന് സമാന രീതിയില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പുതിയ കസ്റ്റമേഴ്‌സിനെ കിട്ടുന്നതിനാണ് രാസലഹരി കടത്തിയതെന്നും വിഷ്ണു പൊലീസിനോട് സമ്മതിച്ചു. പിടികൂടിയ സംഘത്തില്‍ പീച്ചി എസ് ഐ അമീര്‍ അലി വി, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ് ഐ ആയ സുവ്രതകുമാര്‍ എന്‍ജി, എഎസ്‌ഐ ജീവന്‍ ടി വി, സിപിഓ ലികേഷ് എംഎസ്, വിപിന്‍, പീച്ചി സ്റ്റേഷനിലെ പൊലീസുകാരായ ഫ്രിന്‍സണ്‍ പി എഫ്, മഹേഷ് സിഎസ്, മനാസ്,സനല്‍ ഓ ബിയും ഹൈവേ പൊലീസും ഉണ്ടായിരുന്നു.

Leave a Reply