വിദൂരഗ്രഹത്തിൽ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി

0

വിദൂരഗ്രഹത്തിൽ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. 1150 പ്രകാശവർഷം അകലെയുള്ള ഡബ്ല്യുഎഎസ്പി-96 ബി (വാസ്പ്-96 ബി) എന്ന ഗ്രഹത്തിലാണ് ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. മേഘക്കൂട്ടങ്ങളും ധൂളീപടലവും ഇതിൽ ദൃശ്യമാണ്.

ക​ഠി​ന ചൂ​ടു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ഗ്ര​ഹ​ത്തി​ൽ നി​ന്ന് വാ​ത​കം വ​മി​ക്കു​ന്നു​ണ്ട്. സൂ​ര്യ​നെ​പ്പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ന​ക്ഷ​ത്ര​ത്തെ​യാ​ണ് ഇ​ത് വ​ലം​വെ​ക്കു​ന്ന​തെ​ന്ന് ജെ​യിം​സ് വെ​ബ് പ​ക​ർ​ത്തി​യ ദൃ​ശ്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി നാ​സ അ​റി​യി​ച്ചു. വി​ദൂ​ര ഗ്ര​ഹ​ങ്ങ​ളെ ഏ​റ്റ​വും സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്താ​നു​ള​ള ജെ​യിം​സ് വെ​ബി​ന്‍റെ പ്രാ​പ്തി തെ​ളി​യി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​മെ​ന്നും നാ​സ ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു.

ക്ഷീ​ര​പ​ഥ​ത്തി​ലെ അ​യ്യാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന എ​ക്സൊ​പ്ല​ന​റ്റു​ക​ളി​ൽ (സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്ത് ന​ക്ഷ​ത്ര​ത്തെ ഭ്ര​മ​ണം ചെ​യ്യു​ന്ന ഗ്ര​ഹം) ഒ​ന്നാ​ണ് വാ​സ്പ്-96 ബി. ​വ്യാ​ഴ​ത്തേ​ക്കാ​ൾ പി​ണ്ഡം കു​റ​ഞ്ഞ​തും സൂ​ര്യ​നെ ചു​റ്റു​ന്ന ഏ​ത് ഗ്ര​ഹ​ത്തേ​ക്കാ​ളും മൃ​ദു​ല​വു​മാ​ണ് ഈ ​ഗ്ര​ഹം. ക​ഠി​ന ചൂ​ടു​ള്ള ഇ​വി​ടെ 538 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ് താ​പ​നി​ല.

LEAVE A REPLY

Please enter your comment!
Please enter your name here