‘തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്’; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

0

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടാണ് രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്.

സിനിമയിലെ ഏറ്റവും വലിയ രംഗങ്ങളിൽ ഒന്ന് കൂടിയാണിത്. ബാക്ക്‌ഗ്രൗണ്ട് ആക്ഷൻ എന്ന് പറയുമ്പോൾ നിങ്ങൾ പറഞ്ഞു തന്നതുപോലെ തന്നെ ചെയ്യണം. എനിക്ക് നല്ല എനർജി വേണം, തെറിച്ചു നിൽക്കണം കേട്ടോ. ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുതെന്നാണ് പൃഥ്വി മൈക്കിലൂടെ വിളിച്ചു പറയുന്നത്. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ, മണ്ണാമൂല കൺകോഡിയ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ.

മഞ്ജു വാര്യർ, ബൈജു, നന്ദു, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ രംഗമാണ് ചിത്രീകരിച്ചത്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് നിർദേശങ്ങൾ നൽകുന്ന പൃഥ്വിരാജിനെ വീഡിയോയിൽ കാണാം. പൃഥ്വിക്ക് തൊട്ടടുത്ത് മഞ്ജു വാര്യരെയും കാണാം. ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒട്ടേറെ രംഗങ്ങൾ എമ്പുരാനിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.ഈ മാസം 21 ന് തിരുവനന്തപുരത്തെ ഷെഡ്യൂൾ അവസാനിക്കും. അടുത്തഘട്ട ചിത്രീകരണം കൊച്ചിയിലായിരിക്കും നടക്കുക. പിന്നീടുള്ള ഷൂട്ട് ഗുജറാത്തിലായിരിക്കും. ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മുരളി ഗോപിയാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എമ്പുരാൻ ടീമിനൊപ്പം ജോയിൻ ചെയ്ത വിവരം നടൻ നന്ദു അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here