അമേരിക്കയില്‍ ഇന്ത്യാനാപൊളിസില്‍ ഗ്രീന്‍വുഡ് പാര്‍ക്ക് മാളിലെ ഫുഡ് കോര്‍ട്ടിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

0

അമേരിക്കയില്‍ ഇന്ത്യാനാപൊളിസില്‍ ഗ്രീന്‍വുഡ് പാര്‍ക്ക് മാളിലെ ഫുഡ് കോര്‍ട്ടിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു ആക്രമണം. അക്രമിയും കൊല്ലപ്പെട്ടതായി ഗ്രീന്‍വുഡ് പോലീസ് മേധാവി ജിം ഇസോണ്‍ വ്യക്തമാക്കി.

ഫുഡ് കോര്‍ട്ടില്‍ ഉണ്ടായിരുന്ന മറ്റൊരാളാണ് അക്രമിയെ വെടിവച്ച് വീഴ്ത്തിയത്. അടിയന്തര സന്ദേശത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

യു.എസില്‍ തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തോക്ക് വാങ്ങുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണം കണക്കിലെടുത്ത് തോക്ക് വാങ്ങാനുള്ള പ്രായപരിധി 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തത് പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here