ആന്ധ്രാപ്രദേശില്‍ ശക്തമായ കടൽതിരയില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു

0

ആന്ധ്രാപ്രദേശില്‍ ശക്തമായ കടൽതിരയില്‍പ്പെട്ട് ഒരു വിദ്യാര്‍ഥി മരിച്ചു. അഞ്ച് പേരെ കാണാതായി. അനക്കപള്ളി ജില്ലയില്‍ വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്.

തി​ര​യി​ല്‍ നി​ന്നും കോ​സ്റ്റ്ഗാ​ര്‍​ഡും മ​റൈ​ന്‍ പോ​ലീ​സും ര​ക്ഷി​ച്ച ഒ​രു വി​ദ്യാ​ര്‍​ഥി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കാ​ണാ​താ​യ​വ​ര്‍​ക്കു വേ​ണ്ടി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ന​ര​സി​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ ഗു​ഡി​വാ​ഡ പ​വ​ന്‍ സൂ​ര്യ(19) ആ​ണ് മ​രി​ച്ച​ത്. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി സൂ​രി​സെ​ട്ടി തേ​ജ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ നി​ന്നു​ള്ള 13 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പു​ടി​മ​ക​ട​യി​ലു​ള്ള ബീ​ച്ചി​ല്‍ എ​ത്തി​യ​ത്. ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ട​ല്‍​തീ​ര​ത്ത് ത​ന്നെ നി​ന്ന​പ്പോ​ള്‍ ബാ​ക്കി​യു​ള്ള​വ​ര്‍ വെ​ള്ള​ത്തി​ലി​റ​ങ്ങി. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി ദു​ഖം രേ​ഖ​പ്പെ​ടു​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here