64 വർഷങ്ങൾക്ക് ശേഷം ലോകകപ്പിന് യോഗ്യത നേടി വെയ്ൽസ്

0

കാർഡിഫ്: 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പിന് യോഗ്യത നേടി വെയ്ൽസ്. പ്ലേ ഓഫ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് യുക്രൈനിനെ കീഴടക്കിയാണ് വെയ്ൽസ് ലോകകപ്പ് യോഗ്യത നേടിയത്. ഇതോടെ 2022 ഖത്തർ ലോകകപ്പിൽ നിന്ന് യുക്രൈൻ പുറത്തായി.

34-ാം മിനിറ്റിൽ യുക്രൈൻ താരം ആൻഡ്രി യാർമോലെങ്കോ വഴങ്ങിയ സെൽഫ് ഗോളാണ് വെയ്ൽസിന് വിജയവഴിയൊരുക്കിയത്. വെയ്ൽസ് നായകൻ ഗരെത് ബെയ്ൽ എടുത്ത ഫ്രീകിക്ക് ഹെഡ്ഡ് ചെയ്ത് പുറത്തേക്ക് കളയാനുള്ള യാർമോലെങ്കോയുടെ ശ്രമം പിഴച്ചു. പന്ത് താരത്തിന്റെ തലയിലുരുമ്മി നേരെ വലയിലേക്ക്. ഈ ജയത്തോടെ ഹോം ഗ്രൗണ്ടിൽ തുടർച്ചയായ 19 മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുകയാണ് വെയ്ൽസ്. നാല് വർഷം മുൻപാണ് വെയ്ൽസ് അവസാനമായി ഹോംഗ്രൗണ്ടിൽ തോറ്റത്.

1958-ലാണ് ഇതിന് മുൻപ് വെയ്ൽസ് ലോകകപ്പ് കളിച്ചത്. അന്ന് ബ്രസീലിനോട് തോറ്റ് ടീം പുറത്തായി. ഇക്കുറി കരുത്തരായ ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ എന്നീ ടീമുകൾ ഉള്ള ഗ്രൂപ്പ് ബിയിലേക്കാണ് വെയ്ൽസ് യോഗ്യത നേടിയിട്ടുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here