മുന്‍ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയെ അപലപിച്ച് അമേരിക്ക

0

വാഷിംഗ്ഡണ്‍ ഡിസി: മുന്‍ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയെ അപലപിച്ച് അമേരിക്ക. നേതാക്കളുടെ പ്രസ്താവനയെ അപലപിക്കുന്നെന്നും , ബിജെപി ഇതിനെതിരെ പരസ്യമായി രംഗത്തുവന്നതില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാര്‍ വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇ​ന്ത്യ​യു​മാ​യു​ള്ള ഉ​ന്ന​ത​ല​യോ​ഗ​ങ്ങ​ളി​ല്‍ മ​ത​സ്വാ​ത​ന്ത്ര്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കാ​റു​ണ്ട്. മ​നു​ഷ്യാ​വാ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ യുഎസ് ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മേയ് 26നാ​ണ് ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി വ​ക്താ​വ് നൂ​പൂ​ര്‍ ശ​ര്‍​മ​യും, പാ​ര്‍​ട്ടി നേ​താ​വ് ന​വീ​ന്‍ ജി​ന്‍​ഡാ​ലും ന​ബി വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ നേ​ര​ത്തെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്നു​ള്‍​പ്പെ​ടെ ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ ബി​ജെ​പി ഇ​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here