അ​ഗ്നി​പ​ഥ് പ്ര​തി​ഷേ​ധം അഗ്നിയായി; ബിഹാ​റി​ൽ ട്രെ​യി​നു​ക​ൾ​ക്ക് തീ​യി​ട്ടു

0

പാ​റ്റ്ന: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഹ്ര​സ്വ​കാ​ല സൈ​നി​ക സേ​വ​ന പ​ദ്ധ​തി​യ്‌​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. ബിഹാ​റി​ലെ സ​മ​സ്തി​പൂ​രി​ലും ല​ക്കി​സ​രാ​യി​യി​ലും ആ​ക്ര​മി​ക​ൾ ട്രെ​യി​നു​ക​ള്‍ ക​ത്തി​ച്ചു. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നു​ക​ളാ​ണ് ക​ത്തി​ച്ച​ത്.

ല​ക്കി​സ​രാ​യി​യി​ല്‍ ജ​മ്മു​താ​വി ഗു​വാ​ഹ​ത്തി എ​ക്‌​സ്പ്ര​സി​നാ​ണ് തീ​യി​ട്ട​ത്. ബി​ഹാ​റി​ലെ ആ​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ആ​ക്ര​മി​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ന്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഹ​രി​യാ​ന​യി​ലെ പ​ല്‍​വ​ലി​ല്‍ മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ചു.

അ​തേ​സ​മ​യം, പ​ദ്ധ​തി​യു​ടെ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 21ൽ ​നി​ന്ന് 23 ആ​ക്കി ഉ​യ​ർ​ത്തു​മെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി

Leave a Reply