ചൂട് കൂടിയ സാഹചര്യത്തിൽ സൗദിയിൽ ഉച്ചവെയിലിൽ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി സൗദി അറേബ്യ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു

0

ജിദ്ദ: ചൂട് കൂടിയ സാഹചര്യത്തിൽ സൗദിയിൽ ഉച്ചവെയിലിൽ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി സൗദി അറേബ്യ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ മൂന്ന് മാസത്തേക്കാണ് നിരോധനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി അറിയിച്ചു.

ജൂ​ൺ 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന നി​യ​ന്ത്ര​ണം സെ​പ്റ്റം​ബ​ർ 15 വ​രെ തു​ട​രും. നി​രോ​ധ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ ചി​ല മേ​ഖ​ല​ക​ൾ ഒ​ഴി​കെ എ​ല്ലാ സ്വ ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും. ക​രാ​ർ മേ​ഖ​ല​യി​ലു​ള്ള 27,40,000 സ്ത്രീ-​പു​രു​ഷ തൊ​ഴി​ലാ​ളി​ൾ​ക്ക് നി ​രോ​ധ​ന തീ​രു​മാ​ന​ത്തി​ന്‍റെ ഗു​ണം ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here