സൗരോർജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഹരിതോർജ ഉത്പാദനത്തിൽ ഒരു നാഴികക്കല്ല് പിന്നിടുന്നു

0

സൗരോർജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഹരിതോർജ ഉത്പാദനത്തിൽ ഒരു നാഴികക്കല്ല് പിന്നിടുന്നു. കഴിഞ്ഞ ശനിയാഴ്ചയോടെ കൊച്ചി അന്താരാ‌ഷ്‌ട്ര വിമാനതാവളത്തിന്‍റെ നേതൃത്വത്തിൽ നാളിതുവരെ ഉത്പാദിപ്പിച്ച സൗരോർജ വൈദ്യുതിയുടെ അളവ് 25 കോടി യൂണിറ്റായി.

അ​രി​പ്പാ​റ​യി​ലെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള ഊ​ർ​ജോ​ത്പാ​ദ​ന​ത്തി​നു പു​റ​മെ​യാ​ണി​ത്. 2013ൽ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​നു മു​ക​ളി​ൽ 100 കി​ലോ​വാ​ട്ട് പ്ലാ​ന്‍റ് സ്ഥാ​പി​ച്ചാ​ണു സി​യാ​ൽ ഹ​രി​തോ​ർ​ജ ഉ​ത്പാ​ദ​ന​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്. പ​രീ​ക്ഷ​ണം വി​ജ​യ​മാ​യ​തോ​ടെ നി​ര​ന്ത​രം പു​തി​യ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു.

2015ൽ ​കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ സൗ​രോ​ർ​ജ വി​മാ​ന​ത്താ​വ​ള​മാ​യി. അ​ന്ന് 13.1 മെ​ഗാ​വാ​ട്ടാ​യി​രു​ന്നു മൊ​ത്തം സ്ഥാ​പി​ത​ശേ​ഷി. നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് മാ​ത്രം സി​യാ​ലി​ന് എ​ട്ടു പ്ലാ​ന്‍റു​ക​ളു​ണ്ട്. 2022 മാ​ർ​ച്ചി​ൽ പ​യ്യ​ന്നൂ​രി​ലെ 12 മെ​ഗാ​വാ​ട്ട് പ്ലാ​ന്‍റ് ക​മ്മീ​ഷ​ൻ ചെ​യ്ത​തോ​ടെ മൊ​ത്തം സ്ഥാ​പി​ത ശേ​ഷി 50 മൊ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ന്നു.

പ​യ്യ​ന്നൂ​ർ പ്ലാ​ന്‍റി​ൽ നി​ന്നു മാ​ത്രം നാ​ളി​തു​വ​രെ ഒ​രു കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി ല​ഭി​ച്ചു. 2021 ന​വം​ബ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത അ​രി​പ്പാ​റ ജ​ല വൈ​ദ്യു​തി​യി​ൽ​നി​ന്ന് ഇ​തു​വ​രെ 75 ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ല​ഭി​ച്ചു.

സി​യാ​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള ഊ​ർ​ജോ​ത്പാ​ദ​നം 25 കോ​ടി പി​ന്നി​ട്ട​തോ​ടെ പ​രി​സ്ഥി​തി​സൗ​ഹൃ​ദ വി​ക​സ​ന മാ​തൃ​ക​യി​ൽ പു​തി​യൊ​രു അ​ധ്യാ​യം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​തോ​ടെ 1.6 ല​ക്ഷം മെ​ട്രി​ക് ട​ൺ കാ​ർ​ബ​ൺ പാ​ദ​മു​ദ്ര ഒ​ഴി​വാ​ക്കാ​ൻ സി​യാ​ലി​നു ക​ഴി​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here