ഇന്ത്യയുടെ കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെയും രാഷ്ട്രപതിയായിരുന്ന മിസൈൽമാൻ എ.പി.ജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തുന്നു

0

ന്യൂഡൽഹി:ഇന്ത്യയുടെ കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെയും രാഷ്ട്രപതിയായിരുന്ന മിസൈൽമാൻ എ.പി.ജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തുന്നു. ടാഗോറിന്റെയും കലാമിന്റെയും വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസികളിൽ ഉപയോഗിക്കുന്നത് ധനമന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും പരിഗണനയിലാണ്.
2020ൽ കറൻസിയുടെ സുരക്ഷാ കാര്യങ്ങൾ ശുപാർശ ചെയ്യുന്ന റിസർവ് ബാങ്കിന്റെ ആഭ്യന്തര കമ്മിറ്റിയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. 2021ൽ മൈസൂരിലെ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിനും ഹൊഷംഗാബാദിലെ സെക്യൂരിറ്റി പേപ്പർമില്ലിനും വാട്ടർ മാർക്ക് സാമ്പിളുകൾ രൂപകല്പന ചെയ്യാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകി. ഈ സാമ്പിളുകൾ പരിശോധിക്കാൻ ഇലക്ട്രോമാഗ്നറ്റിക് ഇൻസ്ട്രുമെന്റേഷനിൽ പ്രാവീണ്യമുള്ള ഡൽഹി ഐ.ഐ.ടിയിലെ പ്രൊഫ. ദിലീപ് ടി. ഷഹാനിക്ക് അയച്ചു. ഷഹാനി തിരഞ്ഞെടുക്കുന്ന രണ്ട് സാമ്പിളുകൾ കേന്ദ്ര സർക്കാരിന്റെ അന്തിമ തീരുമാനത്തിനായി നൽകും.

ഗാന്ധിജിയുടെ ചിത്രത്തിന് പുറമെ മറ്റ് പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ നോട്ടുകളിൽ ഉപയോഗിക്കുന്നത് ആദ്യമായാണ്.അമേരിക്കൻ ഡോളറിൽ വിവിധ നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. ജോർജ്ജ് വാഷിംഗ്‌ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ , എബ്രഹാം ലിങ്കൺ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളാണുളളത്

LEAVE A REPLY

Please enter your comment!
Please enter your name here