ലോകകപ്പ്‌ ഫുട്‌ബോളിന്‌ ആതിഥ്യം വഹിക്കുന്ന ഖത്തര്‍ വിവാദത്തിലേക്ക്‌

0

ലോകകപ്പ്‌ ഫുട്‌ബോളിന്‌ ആതിഥ്യം വഹിക്കുന്ന ഖത്തര്‍ വിവാദത്തിലേക്ക്‌. 2006 ലോകകപ്പില്‍ ഫ്രഞ്ച്‌ ഇതിഹാസ താരം സിനദിന്‍ സിദാന്‍ ഇറ്റലിയുടെ മാര്‍കോ മറ്റരാസിയെ തല കൊണ്ട്‌ നെഞ്ചിലിടിക്കുന്നതിന്റെ പ്രതിമ പുനസ്‌ഥാപിക്കാന്‍ തീരുമാനിച്ചതാണു പുതിയ വിവാദം.
ദോഹ നഗര ഹൃദയത്തില്‍ സ്‌ഥാപിച്ചിരുന്ന വെങ്കല പ്രതിമ 2013 ല്‍ നീക്കിയിരുന്നു. പ്രതിമ അക്രമത്തെ പ്രോത്സാഹിപ്പിക്കുമെന്ന ആരോപണം ശക്‌തമായതോടെയായിരുന്നു സര്‍ക്കാരിന്റെ നടപടി.
കടല്‍ത്തീരത്ത്‌ സ്‌ഥാപിച്ച വെങ്കല പ്രതിമയ്‌ക്ക് അഞ്ച്‌ മീറ്റര്‍ നീളമുണ്ട്‌. ദോഹയിലെ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് മ്യൂസിയത്തിലായിരിക്കും പ്രതിമയുടെ പുതിയ സ്‌ഥാനം. ഖത്തറിന്റെയും അറബ്‌ ലോകത്തിന്റെയും അടുത്ത സുഹൃത്താണ്‌ സിദാന്‍. അതുകൊണ്ടാണു സിദാന്റെ പ്രതിമ പുനസ്‌ഥാപിക്കാന്‍ തീരുമാനിച്ചതെന്നു ഖത്തര്‍ വ്യക്‌തമാക്കി.
ലോകകപ്പ്‌ മത്സരങ്ങള്‍ ആരംഭിക്കുന്ന നവംബര്‍ 21 മുതല്‍ പ്രതിമ പ്രദര്‍ശനത്തിനുണ്ടാകുമെന്ന്‌ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം വക്‌താവ്‌ പറഞ്ഞു. അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ച്‌ ശില്‍പ്പി അദെല്‍ അബ്‌ദെസമദാണു പ്രതിമ നിര്‍മിച്ചത്‌്. പ്രതിമയ്‌ക്കെതിരേ യാഥാസ്‌ഥിതികര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here