ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസിൽ നോർവീജിയൻ താരം കാസ്പെർ റൂഡ് ഫൈനലിൽ

0

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസിൽ നോർവീജിയൻ താരം കാസ്പെർ റൂഡ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ തോൽപ്പിച്ചാണ് റൂഡ് ഫൈനലിൽ കടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റാഫേൽ നദാലാണ് 23കാരനായ റൂഡിന്‍റെ എതിരാളി.

എ​ട്ടാം സീ​ഡ് ആ​യ കാ​സ്പ​ർ റൂ​ഡ് ആ​ദ്യ സെ​റ്റ് കൈ​വി​ട്ട ശേ​ഷ​മാ​ണ് മ​ത്സ​രം തി​രി​ച്ച് പി​ടി​ച്ച​ത്. ആ​ദ്യ സെ​റ്റ് 6-3 നു ​സി​ലി​ച്ച് നേ​ടി. 6-4 നു ​ര​ണ്ടാം സെ​റ്റ് നേ​ടി റൂ​ഡ് മ​ത്സ​ര​ത്തി​ൽ തി​രി​ച്ചു വ​ന്നു. മൂ​ന്നാം സെ​റ്റ് 6-2 നു ​നേ​ടി​യ റൂ​ഡ് നാ​ലാം സെ​റ്റും സ​മാ​ന​മാ​യ സ്കോ​റി​ന് നേ​ടി ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു.

റാ​ഫേ​ൽ ന​ദാ​ൽ അ​ക്കാ​ഡ​മി​യി​ലൂ​ടെ വ​ള​ർ​ന്ന താ​ര​മാ​ണ് റൂ​ഡ്. നാ​ല് വ​ർ​ഷം മു​മ്പ് ന​ദാ​ൽ അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ന്ന റൂ​ഡ് ക​ടു​ത്ത ന​ദാ​ൽ ആ​രാ​ധ​ക​ൻ കൂ​ടി​യാ​ണ്. ഫൈ​ന​ലി​ൽ ന​ദാ​ലി​നെ റൂ​ഡ് നേ​രി​ടു​ന്ന​ത് മ​ത്സ​രം കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here