ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായകമായ നാലാം മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം

0

രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായകമായ നാലാം മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം. സന്ദർശകരെ ഇന്ത്യ 82 റൺസിന് പരാജയപ്പെടുത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-2 ന് ഇന്ത്യ തിരിച്ചുവരവ് നടത്തി. ഇന്ത്യയുടെ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ 87 റൺസിന് പുറത്തായി.

ക്വി​ന്‍റ​ൺ ഡി​കോ​ക്കും (14) റാ​സി വാ​ൻ ഡെ​ർ ഡ​സ​നും (20) മാ​ർ​കോ ജാ​ൻ​സ​ണും (12) മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​വേ​ശ് ഖാ​ന്‍റെ ബൗ​ളിം​ഗാ​ണ് ഇ​ന്ത്യ​ക്ക് ആ​വേ​ശ വി​ജ​യം സ​മ്മാ​നി​ച്ച​ത്. ച​ഹ​ൽ ര​ണ്ടും അ​ക്സ​ർ പ​ട്ടേ​ൽ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഇ​ന്ത്യ 169 റ​ൺ​സ് സ്കോ​ർ ചെ​യ്ത​ത്. 13 ഓ​വ​റി​ൽ നാ​ലി​ന് 81 എ​ന്ന നി​ല​യി​ൽ പ​രു​ങ്ങി​യ ഇ​ന്ത്യ​യെ കാ​ർ​ത്തി​ക്ക് (55), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (46) കൂ​ട്ടു​കെ​ട്ടാ​ണ് ര​ക്ഷി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 33 പ​ന്തി​ൽ 65 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ നി​ര​യി​ൽ ഓ​പ്പ​ണ​ർ ഇ​ഷാ​ൻ കി​ഷ​നും (27) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ക്യാ​പ്റ്റ​ൻ പ​ന്ത് ഇ​ത്ത​വ​ണ​യും നി​രാ​ശ​പ്പെ​ടു​ത്തി. 23 പ​ന്തി​ൽ 17 റ​ൺ​സാ​ണ് ക്യാ​പ്റ്റ​ൻ നേ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here