ചരിത്രത്തിൽ ആദ്യമായി ഇന്ത്യ തുടർച്ചയായ രണ്ടാം വട്ടം ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽസിനു യോഗ്യത നേടി

0

കോൽക്കത്ത: ചരിത്രത്തിൽ ആദ്യമായി ഇന്ത്യ തുടർച്ചയായ രണ്ടാം വട്ടം ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽസിനു യോഗ്യത നേടി. എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ) ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ അവസാന മത്സരത്തിനിറങ്ങും മുൻപ് തന്നെ ഇന്ത്യ യോഗ്യത നേടി.

പ​ല​സ്തീ​ൻ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ഫി​ലി​പ്പൈ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ​ത്. ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ർ​ക്കു പി​ന്നാ​ലെ മി​ക​ച്ച അ​ഞ്ചു ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കും ഫൈ​ന​ൽ​സി​നു യോ​ഗ്യ​ത ല​ഭി​ക്കും. ഇ​താ​ണ് ഇ​ന്ത്യ​ക്ക് ക​ളി​ക്കും മു​ൻ​പ് ത​ന്നെ യോ​ഗ്യ​ത നേ​ടി​ക്കൊ​ടു​ത്ത​ത്.

അ​ഞ്ചാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ​സി​നു യോ​ഗ്യ​ത നേ​ടു​ന്ന​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോം​ഗി​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ക്ക് ജ​യി​ച്ചാ​ൽ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​കാം. കോ​ൽ​ക്ക​ത്ത​യി​ൽ രാ​ത്രി 8.30നാ​ണ് കി​ക്കോ​ഫ്.

ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യും ഹോ​ങ്കോം​ഗും ജ​യി​ച്ചി​രു​ന്നു. ഇ​രു ടീ​മു​ക​ൾ​ക്കും ആ​റ് പോ​യി​ന്‍റ് വീ​ത​വു​മു​ണ്ട്. ഗോ​ൾ ശ​രാ​ശ​രി​യി​ൽ മു​ന്നി ലു​ള്ള ഹോ​ങ്കോം​ഗ് ആ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്.

ഗ്രൂ​പ്പ് ഡി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സു​നി​ൽ ഛേത്രി​യു​ടെ ഇ​ര​ട്ട ഗോ​ളി​ലൂ​ടെ ഇ​ന്ത്യ കം​ബോ​ഡി​യ​യെ കീ​ഴ​ട​ക്കി. ര​ണ്ടാം മ​ത്സ​ര​ത്തി​ലും സു​നി​ൽ ഛേത്രി ​ഗോ​ൾ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​ന്‍റെ ഗോ​ളി​ലാ​യി​രു​ന്നു ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 2-1ന് ​അ​ഫ്ഗാ​നി​സ്ഥാ​നെ കീ​ഴ​ട​ക്കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here