പാലക്കാട്: ഷൊര്‍ണൂരില്‍ രണ്ട് വിദ്യാര്‍ഥികൾക്ക് ഭക്ഷ്യവിഷബാധ. കെവിആര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് കുട്ടികളെയും ഷൊര്‍ണൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
നേരത്ത ഗണേശഗിരി പ്രീമെട്രിക് ഹോസ്റ്റലിലെ നാല് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ ജയശ്രീ, ശ്രീക്കുട്ടി, ശ്രീജ, എന്നിവര്‍ക്കും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അനഘയ്ക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.