ഒറ്റ വാക്കേയുള്ളൂ സൈക്കോ; വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന കമന്റിന് സാന്ദ്ര നൽകിയ മറുപടി ഇങ്ങനെ

0

നിർമ്മാതാവും നടനുമായ വിജയ് ബാബയുവിനെതിരെ ബലാത്സംഗക്കേസ് പുറത്ത് വന്നതിനു പിന്നാലെ നിരവധി താരങ്ങൾ പ്രതികരണവുമായി എത്തിയിരുന്നു. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്ത മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന ആരോപണവുമായാണ് ഒരു യുവനടി രംഗത്ത് എത്തിയത്. ഇത് പിന്നാലെ ഒളിവിൽപോയ വിജയ് ബാബുവിനായി പോലീസ് വല വിരിച്ചിട്ടുണ്ട്. വിദേശത്തുള്ള താരത്തെ വേണമെങ്കിൽ അവിടെ പോയി അറസ്റ്റ് വഹിയ്‌യാനും പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനിടെ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ വീണ്ടും ചർച്ചയായിരുന്നു. വിജയ് ബാബുവും സാന്ദ്ര തോമസും ചെന്ന് നടത്തിയുന്ന പ്രൊഡക്ഷൻ കമ്പനി ഇപ്പോൾ വിജയ് ഒറ്റയ്ക്കാണ് നടത്തുന്നത്.

ഇപ്പോഴിതാ വിജയ് ബാബുവിനെക്കുറിച്ച് ചോദിച്ചയാൾക്ക് സാന്ദ്ര തോമസ് നൽകിയ മറുപടി വൈറലാവുകയാണ്. കഴിഞ്ഞ ദിവസം സാന്ദ്ര പങ്കുവെച്ച വീഡിയോയ്‌ക്ക് ലഭിച്ച കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്. വിജയ് ബാബുവിനെക്കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു ഒരാൾ സാന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഒറ്റവാക്കേയുള്ളൂ സൈക്കോ എന്നായിരുന്നു സാന്ദ്രയുടെ മറുപടി.

വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്നായിരുന്നു ഫ്രൈഡേ ഫിലിംസ് തുടങ്ങിയത്. നിരവധി സിനിമകളായിരുന്നു ഇരുവരും ചേർന്ന് നിർമ്മിച്ചത്. അതിനിടയിലായിരുന്നു സാന്ദ്ര പിൻവാങ്ങിയത്. നേരത്തെ സാന്ദ്ര വിജയ് ബാബുവിനെതിരെ പരാതി നൽകിയിരുന്നു. ഉപദ്രവിച്ചുവെന്ന് പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ സാക്ഷികൾ കൂറുമാറുകയായിരുന്നു.

2012ൽ ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിർമ്മാണക്കമ്പനി നടി സാന്ദ്രാ തോമസുമായി ചേർന്ന് തുടങ്ങുമ്പോൾ വിജയ്ബാബുവിന് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു. നിലവാരമുള്ള കൊച്ചു ചിത്രങ്ങൾ നിർമ്മിച്ച് അത് നന്നായി മാർക്കറ്റ് ചെയ്ത് വിജയിപ്പിക്കുക എന്നതായിരുന്നു ആ തന്ത്രം. ഫഹദ്ഫാസിൽ അടക്കമുള്ളവർ അഭിനയിച്ച ലിജിൻ ജോസ് സംവിധാനം ചെയ്ത ഫ്രൈഡെ എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്. ഇത് മികച്ച ചിത്രമെന്ന് നിരൂപക പ്രശംസ നേടി. ആവറേജ് വിജയവും ആയി. വിവിധ മേഖലകളിലായി സംസ്ഥാന സിനിമാ അവാർഡുകളം ചിത്രത്തിന് ലഭിച്ചു.

തുടർന്ന് സഖറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ, പരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, അങ്കമാലി ഡയറീസ്, ജൂൺ, ആട്-2, സൂഫിയും സുജാതയും ദ ഹോം തുടങ്ങി ഇരുപതോളം ചിത്രങ്ങൾ ഫ്രൈഡേ ഹൗസ് നിർമ്മിച്ചു. 2014ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഫിലിപ്പ് ആൻഡ് ദ് മങ്കി പെന്നിന് ലഭിച്ചു.
അതിനിടെ ഫ്രൈഡെയുടെ മനേജ്മെന്റിൽ വലിയ പൊട്ടിത്തെറിയുണ്ടായി. സാന്ദ്രാ തോമസുമായി വിജയ്ബാബു തെറ്റി. സാമ്പത്തിക തിരിമറി ആരോപണം ഇവിടെയും ഉണ്ടായി. വാക്കേറ്റത്തിനിടെ കസേരയോടെ മറിച്ചിട്ട് സാന്ദ്രയെ ദേഹോപദ്രവം ഏൽപ്പിച്ചത് കേസായി. അന്വേഷണത്തിൽ, അവിടെ ഉണ്ടായിരുന്ന ജീവനക്കാർ സാന്ദ്രയെ ഉപദ്രവിച്ചില്ല എന്ന് മൊഴി കൊടുത്തതോടെ കേസിൽ നിന്ന് വിജയ് ബാബു ഊരി പോന്നു. തന്റെ വിഹിതം വാങ്ങി സാന്ദ്ര പാർട്ണർഷിപ്പ് ഒഴിയുകയും ചെയ്യുന്നു. ഈ സംഭവം ഇപ്പോഴത്തെ വാർത്തയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുന്നുണ്ട്. സ്ത്രീകൾക്ക് നേരയുള്ള അതിക്രമം ഇയാൾക്ക് പുതുമ ഉള്ളതല്ല എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്.

പക്ഷേ സാന്ദ്ര പിന്മാറിയിട്ടും ഫ്രൈഡേ ഫിലിം ഹൗസ് വിജയകരമായി മുന്നോട്ടുപോയി. പ്രമേയമാണ് ഒരു സിനിമയുടെ സൂപ്പർ സ്റ്റാർ എന്നും, നല്ല സബ്ജക്റ്റാണെങ്കിൽ വിജയിപ്പിക്കാമെന്നുമുള്ള അത്മവിശ്വാസമാണ് വിജയ്ബാബു എപ്പോഴും ടീമിന് കൊടുത്തിരുന്നത്. ചലച്ചിത്രലോകത്തേക്ക് ഒരു എൻട്രി പ്രതീക്ഷിച്ചിരിക്കുന്ന യുവ സംവിധായകരുടെ പ്രതീക്ഷയായിരുന്നു അദ്ദേഹം. നിങ്ങളുടെ കൈയിലുള്ള സബ്ജക്റ്റിന്റെ സിനോപിസിസ് ഒരു രണ്ടു പാരഗ്രാഫിൽ എനിക്ക് എഴുതി വാട്സാപ്പ് ചെയ്യാനാണ് ഈ നിർമ്മാതാവ്, എല്ലാവരോടും പറയാറുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here