പോസ്റ്റ് ഓഫീസിലൂടെ കഞ്ചാവ് കടത്തൽ; പാഴ്സൽ നോക്കി ആളെ പൊക്കി എക്‌സൈസ്‌

0

കൊല്ലം: പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം പട്ടത്താനത്തുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്സൽ രൂപത്തിൽ കഞ്ചാവ് വന്നത്. പാഴ്സൽ വന്ന വിലാസത്തിലെ വ്യക്തിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

പാഴ്സൽ വന്ന വിലാസത്തിലെ റിജി ജേക്കബ് എന്ന വ്യക്തിയെ ആണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. പാഴ്സൽ പാക്കറ്റുകൾ തരം തിരിക്കുമ്പോൾ പൊട്ടിയ നിലയിലായ കവർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തേയില തരി പോലെയാണ് ആദ്യം തോന്നിയത്.

എന്നാൽ സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് കവറിൽ കഞ്ചാവാണെന്ന് മനസിലായത്. 220 ഗ്രാം തൂക്കമുള്ള കഞ്ചാവ് പോസ്റ്റ് വഴി കടത്താൻ ശ്രമിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുമാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here