സ്പെയിനിൽ 16 വയസും 17 വയസുമുള്ള പെൺകുട്ടികൾക്ക് ഇനി മുതൽ ഗർഭച്ഛിദ്രത്തിന് രക്ഷിതാക്കളുടെ സമ്മതം വേണ്ട

0

മാഡ്രിഡ്: സ്പെയിനിൽ 16 വയസും 17 വയസുമുള്ള പെൺകുട്ടികൾക്ക് ഇനി മുതൽ ഗർഭച്ഛിദ്രത്തിന് രക്ഷിതാക്കളുടെ സമ്മതം വേണ്ട. പെൺകുട്ടികൾക്ക് ഗർഭച്ഛിദ്രത്തിന് രക്ഷിതാക്കളുടെ സമ്മതം വേണമെന്ന 2015-ലെ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് രാജ്യം. അമേരിക്കയിൽ ഉൾപ്പെടെ സ്ത്രീകൾ ഗർഭച്ഛിദ്ര അവകാശങ്ങൾക്കായി വാദിക്കുന്നതിനിടയിലാണ് സ്പെയിനിന്റെ ശ്രദ്ധേയമായ പ്രഖ്യാപനം.

പുതിയ നിയമത്തിന്റെ കരടിന് അംഗീകാരമായി. ആർത്തവ സമയത്ത് വേദനയുണ്ടാകുന്ന സ്ത്രീകൾക്ക് ശമ്പളത്തോടെ അവധി നൽകാനും കരടുനിയമം ശുപാർശ ചെയ്യുന്നു. ഇതിന് സ്ഥാപനങ്ങൾക്കുണ്ടാകുന്ന ചെലവ് സർക്കാർ വഹിക്കും. നിയമം പ്രാബല്യത്തിൻ വരുന്നതോടെ ആർത്തവാവധി ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാകും സ്‌പെയിൻ.

ഗർഭിണികൾക്ക് 39-ാമത്തെ ആഴ്ചമുതൽ പ്രസവാവധി നൽകണമെന്നതാണ് മറ്റൊരു നിർദേശം. പൊതുജനങ്ങളുടെ അഭിപ്രായം തേടിയശേഷമായിരിക്കും ബിൽ സഭയിൽ അവതരിപ്പിക്കുക. അതേസമയം, ഗർഭച്ഛിദ്രവും ദയാവധവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ തലസ്ഥാനമായ മാഡ്രിഡിൽ പ്രതിഷേധിച്ചു. ബിൽ പാസാകുന്നതോടെ രാജ്യം ജനാധിപത്യത്തിന്റെ അടുത്തപടി കടക്കുമെന്ന് സർക്കാർ വക്താവ് ഇസബെൽ റോഡ്രിഗസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here