പ്രകൃതിവാതകം ചോര്‍ന്ന് ക്യൂബയിലെ ആഡംബര ഹോട്ടലില്‍ സ്ഫോടനം; ഗര്‍ഭിണിയും കുട്ടികളും ഉള്‍പ്പെടെ 22 മരണം

0

ക്യൂബ: ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആഢംബര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ ഗര്‍ഭിണിയും കുട്ടികളും ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലായ സരട്ടോഗയിലാണ് പൊട്ടിത്തെറി ഉണ്ടായത്.പ്രകൃതിവാതകച്ചോര്‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമെന്നാണ് നിഗമനം.

പ്രകൃതിവാതകം എത്തിക്കുന്ന ട്രക്കാണ് അപകടത്തിനു കാരണമായതെന്ന് ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അതിഥികളില്ലാതിരുന്ന നാലു നിലകള്‍ പൂര്‍ണമായും കത്തിനശിച്ചു. 96 മുറികള്‍,രണ്ടു ബാറുകള്‍, രണ്ട് റസ്റ്റോറന്‍റുകള്‍, സ്പാ, ജിം തുടങ്ങിയ സൗകര്യങ്ങളാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്.

Leave a Reply