ആറ് വയസുള്ള കുട്ടി വീണത് 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ; രക്ഷാപ്രവർത്തനം

0

ഹോഷിയാർപൂർ: ആറ് വയസുള്ള കുട്ടി കുഴൽകിണറിൽ വീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസൂയ സബ്ഡിവിഷനു കീഴിലുള്ള ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് ആറുവയസ്സുള്ള ആൺകുട്ടി 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്.

സംഭവത്തെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) രക്ഷാപ്രവർത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടം സൈനിക വിഭാഗത്തെയും സംഭവസ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here