പാക്കിസ്ഥാനിലെ മതന്യൂനപക്ഷമായ അഹമ്മദി വിഭാഗത്തിലെ മുപ്പത്തിയഞ്ചുകാരനായ യുവാവിനെ മതത്തിന്‍റെ പേരിൽ കുത്തിക്കൊന്നതായി പോലീസ്

0

ലാഹോർ: പാക്കിസ്ഥാനിലെ മതന്യൂനപക്ഷമായ അഹമ്മദി വിഭാഗത്തിലെ മുപ്പത്തിയഞ്ചുകാരനായ യുവാവിനെ മതത്തിന്‍റെ പേരിൽ കുത്തിക്കൊന്നതായി പോലീസ്. ഒകാര ജില്ലയിലാണ് അബ്ദുൾ സലാം എന്ന യുവാവിനെ കൊത്തിക്കൊന്നത്.

കൃഷിയിടത്തിൽനിന്നു മടങ്ങുകയായിരുന്ന യുവാവിനെ ഹാഫിസ് അൽ റാസ എന്നയാളാണ് ആക്രമിച്ചത്. സലാം സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പ്രതിക്കെതിരേ കൊലക്കുറ്റത്തിനും ഭീകരപ്രവർത്തനത്തിനും പോലീസ് കേസ് ഫയൽ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here