Thursday, March 27, 2025

‘മഹിയും ഉണ്ണി ചേട്ടനും സുഹൃത്തുക്കൾ: മത വിദ്വേഷത്തിന് കാത്തിരുന്നവർ എന്റെ വാക്കുകൾ മുതലെടുക്കുന്നു’: അവജ്ഞയോടെ തള്ളണമെന്ന് ഷെയിൻ

നടൻ ഷെയിൻ നിഗം ഒരു അഭിമുഖത്തിൽ നടൻ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ അതിൽ വിശദീകരണവുമായി ഷെയിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിഡിയോ മുഴുവൻ കാണാതെ അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ഖേദകരമാണ് എന്നാണ് താരം പറയുന്നത്. മഹിയും ഉണ്ണി ചേട്ടനും തന്റെ സുഹൃത്തുക്കളാണെന്നും താരം പറഞ്ഞു. മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർ തന്റെ വാക്കുകളെ അവസരമായി കാണുകയാണെന്നും അതിന് മലയാളികൾ അവജ്ഞയോടെ തള്ളണമെന്നും ഷെയിൻ പറഞ്ഞു.പുതിയ ചിത്രം ലിറ്റിൽ ഹാർട്ട്സ് ചിത്രത്തിന്റെ പ്രമോഷനിടെയാണ് വിവാദപ്രതികരണമുണ്ടായത്. ചിത്രത്തിലെ നടി മഹിമ നമ്പ്യാർക്ക് ഏറ്റവും ചേരുന്നത് ആരാണ് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. മഹിമയും ഉണ്ണി മുകുന്ദനുമാണ് ഏറ്റവും ചേരുന്നത് എന്നാണ് ഷെയിൻ പറഞ്ഞത്. ഉംഫ് എന്ന വാക്കാണ് ഉണ്ണി മുകുന്ദന് പകരം താരം ഉപയോഗിച്ചത്. താരത്തിന്റെ നിർമാണ കമ്പനിയായി ഉണ്ണി മുകുന്ദൻ ഫിലിംസി(യുഎംഎഫ്)നെ പരിഹസിക്കാനായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന വാക്കാണ് ഇത്. വൻ വിവാദങ്ങൾക്കാണ് ഇത് കാരണമായിരിക്കുന്നത്.

Latest News

ഹെല്‍മറ്റ് ധരിച്ചില്ല, അഹമ്മദാബാദ് നിയമ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫൈന്‍ 10,00,500 രൂപ !

പഴയത് പോലെയല്ല കാര്യങ്ങൾ. റോഡില്‍ വാഹനങ്ങളുടെ പ്രളയമാണ്. പല തരത്തിലുള്ള വാഹനങ്ങൾ. അതില്‍ ഇരുചക്രം മുതല്‍ 16 ചക്രമുള്ള വലിയ ലോറികൾ വരെ പെടും. ഇത്രയേറെ...

More News