കോഴിക്കോട്: കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം. ശനിയാഴ്ച രാത്രി 11 മണിയോടെ കുന്നമംഗലത്ത് നിന്ന് ബസ്സില്‍ കയറിയ യുവതിയെയാണ് ആക്രമിച്ചത്.
യുവതിയുടെ പരാതിയില്‍ ചാവടിക്കുന്നുമ്മല്‍ അന്‍വര്‍(46)എന്നയാളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ബസില്‍ കയറിയ യുവതിയെ സീറ്റില്‍ ചാരിനിന്നു കൊണ്ട് ഉപദ്രവിക്കുകയായിരുന്നു. അതിക്രമത്തിനിരയായ യുവതി ഇയാളെ തടഞ്ഞു വച്ച് പൊലീസില്‍ വിവരമറിയിച്ചു.സംഭവസ്ഥലത്തെത്തി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു
