ഇലക്ട്രിക് ലൈനില്‍ തകരാര്‍; ജനശതാബ്ദി അടക്കം ട്രെയിനുകള്‍ വൈകി ഓടുന്നു

0

കൊച്ചി: ഇലക്ട്രിക് ലൈനില്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. ജനശതാബ്ദി എക്‌സ്പ്രസ്,ചെന്നൈ മെയിലുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.

ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് 2.50 ന് പുറപ്പെട്ട ജനശതാബ്ദി പിറവം റോഡ് സ്‌റ്റേഷനില്‍ രണ്ടു മണിക്കൂറാണ് പിടിച്ചിട്ടത്. 6.15 ന് സ്‌റ്റേഷനിലെത്തിയ ട്രെയിന്‍ 8.25 ടെയാണ് പുറപ്പെട്ടത്. ജനശദാബ്ദി നിലവില്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.മുളന്തുരുത്തി സ്‌റ്റേഷന്‍ പരിധിയില്‍ റെയില്‍വെ ലൈനില്‍ തകരാര്‍ സംഭവിച്ചതാണ് ട്രെയിനുകള്‍ വൈകാന്‍ ഇടയാക്കിയത്. മണിക്കൂറുകള്‍ ട്രെയിന്‍ പിടിച്ചിട്ടെങ്കിലും കാരണമെന്തെന്ന് യാത്രക്കാരെ അറിയിച്ചില്ല. ട്രെയിന്‍ എപ്പോള്‍ പുറപ്പെടുമെന്ന് അറിയാതെ യാത്രക്കാര്‍ ദുരിതത്തിലായി. ട്രെയിന്‍ മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here