വാട്സാപ്പ് രാത്രികളിൽ ഉപഭോക്താക്കളുടെ ഡാറ്റ കടത്തുന്നു; ആരോപണമുന്നയിച്ച് എലോൺ മസ്‌ക്; തെളിവുണ്ടോയെന്ന് കമ്പ്യൂട്ടർ പ്രോഗ്രാമർ

0

മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിനെതിരെ ഡാറ്റ ചോർത്തൽ ആരോപണം ഉന്നയിച്ച് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റേയും മേധാവി ഇലോണ്‍ മസ്‌ക്. വാട്‌സാപ്പ് എല്ലാ രാത്രിയും ഉപഭോക്താക്കളുടെ ഡാറ്റ കടത്തുകയാണ്. ഈ ഡാറ്റ വിശകലനം ചെയ്യുകയും പരസ്യത്തിനായും ഉല്പന്നത്തിന് ഉപഭോക്താക്കളെ നിര്‍മിച്ചെടുക്കാനും ഉപയോഗിക്കുകയാണെന്നും എലോൺ മസ്‌ക് ആരോപിച്ചു. ഒരു എക്‌സ് ഉപഭോക്താവിന്റെ പോസ്റ്റിന് നല്‍കിയ മറുപടിയിലായിരുന്നു മസ്കിന്റെ ആരോപണം.


വാട്‌സാപ്പ് സുരക്ഷിതമാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ രാത്രിയും വാട്‌സാപ്പ് നിങ്ങളുടെ ഡാറ്റ കടത്തുകയാണ്. മസ്‌ക് പറഞ്ഞു. വിപണിയില്‍ മസ്‌കിന്റെ പ്രധാന എതിരാളികൂടിയായ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് മസ്‌കിന്റെ ആരോപണത്തോട് പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം വാട്‌സാപ്പ് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ ജോണ്‍ കാര്‍മാക്ക് ചോദിച്ചു. മെറ്റാ ഡാറ്റയും യൂസേജ് പാറ്റേണും ശേഖരിക്കുന്നുണ്ടാവാം. എന്നാല്‍ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും ജോണ്‍ പറഞ്ഞു.

ഇലോണ്‍ മസ്‌കും മാര്‍ക്ക് സക്കര്‍ബര്‍ഗും സാമൂഹിക മാധ്യമങ്ങളില്‍ പരസ്യമായി പോരടിക്കുന്ന രണ്ട് കമ്പനി മേധാവിമാരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വാട്‌സാപ്പിനെതിരായ മസ്‌കിന്റെ ആരോപണത്തിന് സക്കര്‍ബര്‍ഗിന്റെ മറുപടി എന്താണെന്ന് കാത്തിരുന്ന് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here