ഓസ്‌കാർ ചടങ്ങിൽ നിന്ന് വിൽ സ്മിത്തിനെ 10 വർഷം വിലക്കി അക്കാദമി

0

ലോസ് ഏഞ്ചൽസ്: ഓസ്‌കാർ ചടങ്ങിൽ നിന്ന് വിൽ സ്മിത്തിനെ 10 വർഷം വിലക്കി അക്കാദമി. ഓസ്‌കാർ ഉൾപ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളിൽ നിന്നുമാണ് വിലക്കിയത്. ഓസ്കാർ വേദിയിൽ അമേരിക്കൻ നടൻ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി. ലോസ് ഏഞ്ചൽസിൽ ചേർന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് തീരുമാനം.

അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് റൂ​ബി​നും സി​ഇ​ഒ ഡോ​ൺ ഹ​ഡ്‌​സ​ണും തീ​രു​മാ​നം സം​യു​ക്ത​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 94-ാമ​ത് ഓ​സ്കാ​ർ അ​വാ​ർ​ഡ് വി​ത​ര​ണ വേ​ദി​യി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. മു​ടി​കൊ​ഴി​ച്ചി​ൽ അ​വ​സ്ഥ​യാ​യ ‘അ​ലോ​പ്പീ​സി​യ​യു​ടെ’ ഫ​ല​മാ​യി മൊ​ട്ട​യ​ടി​ച്ച ഭാ​ര്യ​യു​ടെ ത​ല​യെ​ക്കു​റി​ച്ച് ത​മാ​ശ പ​റ​ഞ്ഞ​തി​നാ​ണ് താ​രം ക്രി​സ് റോ​ക്കി​നെ അ​ടി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here