കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു വീ​ണും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മ്പോ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല. മ​ര​ച്ചു​വ​ട്ടി​ൽ വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യ​രു​ത്.

വീ​ട്ട് വ​ള​പ്പി​ലെ മ​ര​ങ്ങ​ളു​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ചി​ല്ല​ക​ൾ വെ​ട്ടി​യൊ​തു​ക്ക​ണം. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ പൊ​തു ഇ​ട​ങ്ങ​ളി​ൽ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക. ഉ​റ​പ്പി​ല്ലാ​ത്ത പ​ര​സ്യ ബോ​ർ​ഡു​ക​ൾ, ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റു​ക​ൾ, കൊ​ടി​മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ശ്ര​ദ്ധി​ക്കു​ക.

കാ​റ്റ് വീ​ശി തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ വീ​ടു​ക​ളി​ലെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ടേ​ണ്ട​താ​ണ്. ജ​ന​ലു​ക​ളു​ടെ​യും വാ​തി​ലു​ക​ളു​ടെ​യും സ​മീ​പ​ത്ത് നി​ൽ​ക്കാ​തി​രി​ക്കു​ക. വീ​ടി​ന്‍റെ ടെ​റ​സി​ലും നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

ഓ​ല മേ​ഞ്ഞ​തോ, ഷീ​റ്റ് പാ​കി​യ​തോ, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തോ ആ​യ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി (1077 എ​ന്ന ന​മ്പ​റി​ൽ) മു​ൻ​കൂ​ട്ടി ത​ന്നെ ബ​ന്ധ​പ്പെ​ടു​ക​യും മു​ന്ന​റി​യി​പ്പ് വ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​ക്ക് സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കേ​ണ്ട​തു​മാ​ണ്.

കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​മ്പോ​ൾ വൈ​ദ്യു​തി ക​മ്പി​ക​ളും പോ​സ്റ്റു​ക​ളും പൊ​ട്ടി​വീ​ഴാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഏ​തെ​ങ്കി​ലും അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​നെ ത​ന്നെ കെ​എ​സ്ഇ​ബി​യു​ടെ 1912 എ​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ലോ 1077 എ​ന്ന ന​മ്പ​റി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ൺ​ട്രോ​ൾ റൂ​മി​ലോ വി​വ​രം അ​റി​യി​ക്കു​ക.

പ​ത്രം-​പാ​ൽ വി​ത​ര​ണ​ക്കാ​ർ പോ​ലെ​യു​ള്ള അ​തി​രാ​വി​ലെ ജോ​ലി​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം. നി​ർ​മ്മാ​ണ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​മ്പോ​ൾ ജോ​ലി നി​ർ​ത്തി വെ​ച്ച് സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റി നി​ൽ​ക്ക​ണം.

ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക്‌ മാ​റു​ക.

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​ലി​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. കു​ട്ടി​ക​ൾ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​ണെ​ങ്കി​ൽ, തു​റ​സാ​യ സ്ഥ​ല​ത്തും, ടെ​റ​സി​ലും ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​ത്‌ ഒ​ഴി​വാ​ക്കു​ക. ടാ​പ്പു​ക​ളി​ൽ നി​ന്ന് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. പൈ​പ്പു​ക​ളി​ലൂ​ടെ മി​ന്ന​ൽ മൂ​ല​മു​ള്ള വൈ​ദ്യു​തി സ​ഞ്ച​രി​ച്ചേ​ക്കാം. പ​ട്ടം പ​റ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് ഈ ​സ​മ​യ​ത്ത് കെ​ട്ട​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here