ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സ്‌കൂളിന് സമീപം വെടിവെപ്പിൽ ഒരു പെ‌‌ൺകുട്ടി കൊല്ലപ്പെട്ടു

0

ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സ്‌കൂളിന് സമീപം വെടിവെപ്പിൽ ഒരു പെ‌‌ൺകുട്ടി കൊല്ലപ്പെട്ടു. രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. 16 വയസ്സുള്ള പെൺകുട്ടിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

നെഞ്ചിൽ വെടിയേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാലിന് പരുക്കേറ്റ് മറ്റൊരു പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 17 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റതായും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here