ഈദുൽ ഫിത്‌ർ കഴിഞ്ഞാലുടൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ലണ്ടനിൽനിന്നു മടങ്ങിയെത്തുമെന്നു പിഎംഎൽ–എൻ നേതാവ് മിയാൻ ജാവേദ് ലതീഫ് അറിയിച്ചു

0

ഇസ്‌ലാമാബാദ് ∙ ഈദുൽ ഫിത്‌ർ കഴിഞ്ഞാലുടൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് (72) ലണ്ടനിൽനിന്നു മടങ്ങിയെത്തുമെന്നു പിഎംഎൽ–എൻ നേതാവ് മിയാൻ ജാവേദ് ലതീഫ് അറിയിച്ചു. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നവാസ് ഷരീഫ് 2019 നവംബർ മുതൽ ലണ്ടനിലാണ്. ലഹോർ ഹൈക്കോടതിയുടെ അനുമതിയോടെയാണു വിദേശത്തേക്കു പോയത്. ഇപ്പോൾ ലണ്ടനിലുള്ള പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ബിലാവൽ ഭൂട്ടോ നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തും. തിരിച്ചെത്തിയാലുടൻ ബിലാവൽ ഭൂട്ടോ വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ലതീഫ് അറിയിച്ചു.

Leave a Reply