‘ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത് അമ്മയുടെ സ്നേഹമാണ്’; പാർവതിക്ക് പിറന്നാൾ ആശംസകളുമായി കാളിദാസ് ജയറാം

0

അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി കാളിദാസ് ജയറാം. ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത് അമ്മയുടെ സ്നേഹമാണ് എന്ന കുറിപ്പോടെയാണ് അമ്മ പാർവതിക്ക് ഉമ്മ നൽകുന്ന ചിത്രം കാളിദാസ് ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ച്ചത്. മലയാളികളുടെ പ്രിയങ്കരിയായിരുന്ന നടി പാർവതിയുടെ അൻപത്തിരണ്ടാം ജന്മദിനമാണിന്ന്.

‘അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു, ജന്മദിനാശംസകൾ അമ്മ’ എന്ന ആശംസ കുറിപ്പോടു കൂടിയാണ് കാളിദാസ് ജയറാം അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പാർവതിയുടെ ജന്മദിനത്തിന് ആശംസ അർപ്പിക്കാൻ ജയറാമും മക്കളും മറക്കാറില്ല. പാർവതിയുടെ വിവിധ സിനിമകളിലെ മനോഹരമായ ചിത്രങ്ങളുമായി “ഹാപ്പി ബർത്തഡേ അച്ചു” എന്ന ആശംസയാണ് ഇക്കുറി ജയറാം പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here