പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പുതിയ പാസ്പോർട്ട് അനുവദിച്ച് പാക്കിസ്ഥാൻ

0

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പുതിയ പാസ്പോർട്ട് അനുവദിച്ച് പാക്കിസ്ഥാൻ. ഇതോടെ നവാസിന് പാക്കിസ്ഥാനിലെത്താം. അഴിമതി കേസിൽ വിചാരണ നേരിടുന്ന നവാസ് നിലവിൽ ലണ്ടനിലാണ്.

ചികിത്സയ്ക്കായി നാലാഴ്ച വിദേശത്തു പോകാൻ ലാഹോർ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നു 2019ലാണ് നവാസ് ലണ്ടനിലേക്ക് പോയത്. നവാസിന്‍റെ സഹോദരൻ ഷഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ പാക്കിസ്ഥാനിൽ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് പാസ്പോർട്ട് അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here