നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കേസ്

0

കൊച്ചി: പനമ്പിള്ളിനഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് തൃശൂർ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയ വഴി ഇരുവരും പരിചയപ്പെട്ടതെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു.

യുവാവ് വാടകയ്‌ക്ക് താമസിച്ചിരുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനം. സംഭവം നടന്നത് ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടെയ്ക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ഫോൺ സ്വിച്ച്ഓഫ് ആക്ക് പ്രതി മുങ്ങിയതായാണ് വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.ഈക്കഴിഞ്ഞ മൂന്നാം തീയതിയാണ് യുവതി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ യുവതിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. അണുബാധയെ തുടർന്ന് യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കോടതിയുടെ അനുമതിയോടെ ആശുപത്രിയിലെത്തിയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. പിന്നാലെയാണ് യുവാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. യുവതിക്കെതിരെ സൗത്ത് പൊലീസ് അന്വേഷണം തുടരും.

Leave a Reply