പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ബ്രൂണോ ഫെർണാണ്ടസുമായുള്ള കരാർ ഇംഗ്ലീഷ് വന്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് 2026 വരെ നീട്ടി

0

മാഞ്ചസ്റ്റർ: പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ബ്രൂണോ ഫെർണാണ്ടസുമായുള്ള കരാർ ഇംഗ്ലീഷ് വന്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് 2026 വരെ നീട്ടി. പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് ലിസ്ബണിൽനിന്ന് 2020 ജനുവരിയിലാണ് ബ്രൂണോ യുണൈറ്റഡിലെത്തിയത്. യുണൈറ്റഡിനായി ആകെ 117 മത്സരങ്ങൾ കളിച്ച ഈ മിഡ്ഫീൽഡർ 49 ഗോൾ നേടി, 39 ഗോളിന് അസിസ്റ്റ് ചെയ്തു.

ഇരുപത്തേഴുകാരനായ ബ്രൂണോയ്ക്ക് വേണ്ടി യുണൈറ്റഡിന്‍റെ ചിരവൈരികളായ മാഞ്ചെസ്റ്റർ സിറ്റി, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് തുടങ്ങിയ പ്രമുഖ സംഘങ്ങൾ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് ബ്രൂണോയുമായി യുണൈറ്റഡ് കരാർ നീട്ടിയത്. പ്ലേമേക്കറായുള്ള ബ്രൂണോയുടെ സാന്നിധ്യമാണ് യുണൈറ്റഡിന്‍റെ മിക്ക ജയങ്ങളിലും നിർണായകമാകാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here