ഛത്തീസ്ഗഡിലെ റായ്ഗഡ് കോർപറേഷനിലെ വനിതാ കൗൺസിലർ സഞ്ജന ശർമ ജീവനൊടുക്കി

0

റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡ് കോർപറേഷനിലെ വനിതാ കൗൺസിലർ സഞ്ജന ശർമ (40) ജീവനൊടുക്കി. ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രാദേശിക മാധ്യമപ്രവർത്തകൻ അമിത് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

തെറ്റായ വിവരങ്ങൾ പ്രചരിച്ചതിനെത്തുടർന്നാണ് സഞ്ജന വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ചയാണ് സഞ്ജന മരിച്ചത്. കോൺഗ്രസിന്‍റെ കൗൺസിലറാണ് ഇവർ.

LEAVE A REPLY

Please enter your comment!
Please enter your name here