വരുന്നു ‘ചന്ദ്രയാൻ-3’; ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

0

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം ഒരുങ്ങുന്നു. ഐ എസ് ആർ ഒയുടെ പല ദൗത്യങ്ങളും കോവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് വൈകിയിരിക്കുകയാണ്. അതിനിടെയാണ് നാസ ചാന്ദ്ര ദൗത്യത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

സ്‌പേസ് ഓണ്‍ വീല്‍സ് എന്ന പേരില്‍ പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയിലാണ് ചിത്രങ്ങളുള്ളത്. ഇന്ത്യ വിക്ഷേപിച്ച 75 ഉപഗ്രഹങ്ങളുടെ ചിത്രങ്ങളും അതിലുണ്ട്. ചന്ദ്രനില്‍ ഇറക്കാന്‍ പോവുന്ന ചന്ദ്രയാന്‍-2 ലാന്‍ഡറിന്റെ ചിത്രങ്ങളാണ് വീഡിയോയിലുള്ളത്.

ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പിന്‍ഗാമിയാണിത്. 2019ല്‍ ഭൂമിയില്‍ ചന്ദ്രന്റെ ഇരുണ്ടവശത്ത് ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here