മയക്കുമരുന്ന്‌ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍

0

ചാരുംമൂട്‌: എം.ഡി.എം.എയും കഞ്ചാവുമായല പോലീസ്‌ അറസ്‌റ്റു ചെയ്‌ത ഭരണിക്കാവ്‌ വടക്കും മുറിയില്‍ കുഴിക്കാലത്തറയില്‍ വീട്ടില്‍ വിവേകിന്‌ ഇവ വാങ്ങുന്നതിനുള്ള പണം എത്തിച്ചു നല്‍കിയ കൂട്ടുപ്രതി ഭരണിക്കാവ്‌ തെക്കും മുറിയില്‍ തണ്ടാശേരില്‍ ശ്രീജിത്ത്‌കുമാറി (24) അറസ്‌റ്റു ചെയ്‌തു. ഡി.വൈ.എസ്‌.പി: ഡോ. ആര്‍. ജോസിന്റെ നിര്‍ദേശപ്രകാരം കുറത്തിക്കാട്‌ എസ്‌.എച്ച്‌.ഒ: എസ്‌. നിസാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തത്‌. എസ്‌.ഐ: സുനുമോന്‍,സി.പി.ഒ മാരായ നൗഷാദ്‌, സജില്‍, സാദ്ദിഖ്‌ ലബ്ബ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌. ബാംഗ്ലൂര്‍ പീനിയ എന്ന സ്‌ഥലത്തു നിന്നുമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here