ആദ്യ ജയം തേടി ചെന്നൈയും ഹൈദരാബാദും; ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു

0

ഐപിഎല്ലില്‍ ആദ്യ ജയം തേടി ഹൈദരാബാദും ചെന്നൈയും ഇന്നിറങ്ങുന്നു. മത്സരത്തില്‍ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമിലും ഇന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ചെന്നൈയില്‍ പ്രെട്രോറിയസിന് പകരം മഹീഷ് തീക്ഷണ ടീമിലെത്തി. ഹൈദരാബാദില്‍ ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സെന്‍ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി.

സിഎസ്‌കെ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തിലെത്തുമ്പോള്‍ തുടര്‍ച്ചയായി രണ്ട് തോല്‍വിയാണ് കെയ്ന്‍ വില്യംസണിന്റെ ഹൈദരാബാദ് നേരിട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടും പഞ്ചാബ് കിങ്‌സിനോടും തോറ്റ സിഎസ്‌കെയ്ക്ക് തുടര്‍ച്ചയായി നാലാം തോല്‍വി ഏല്‍ക്കേണ്ടി വന്നാല്‍ ടീമിന്റെ ചരിത്രത്തിലെത്തന്നെ വലിയ നാണക്കേടായി അത് മാറും. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും ശക്തമായ തിരിച്ചുവരവാണ് സിഎസ്‌കെ സ്വപ്നം കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here