ടൊറന്റോ: കാനഡയില ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക്ക് വാസുദേവ് (21) ആണ് മരിച്ചത്. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റസ്റ്റേറന്റിലേക്ക് പോകുന്ന വഴിക്കാണ് വെടിയേറ്റത്. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി.