മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പട്ട് ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഇതിന്‍റെ ഭാഗമായാണ് വനം വകുപ്പിലെ സ്ഥലംമാറ്റങ്ങളെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ

0

കോഴിക്കോട്: മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പട്ട് ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഇതിന്‍റെ ഭാഗമായാണ് വനം വകുപ്പിലെ സ്ഥലംമാറ്റങ്ങളെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ.

കേ​സ് ശ​രി​യാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നു സ്ഥ​ലം മാ​റ്റ​വും ആ​രോ​പ​ണ വി​ധേ​യ​നു സ്ഥാ​ന​ക്ക​യ​റ്റ​വും ന​ല്‍​കു​ക വ​ഴി സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ നി​ഗൂ​ഢ താ​ത്പ​ര്യ​ത്തോ​ട് കൂ​ടി ത​ന്നെ​യാ​യി​രു​ന്നു മു​ട്ടി​ല്‍ മ​രം മു​റി ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യ​താ​യി അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഇ​തി​നു​പി​ന്നി​ല്‍ ച​ര​ടു​വ​ലി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ വ​ള​രെ ആ​സൂ​ത്രി​ത​മാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്. അ​ന്വേ​ഷ​ണം എ​ങ്ങും എ​ത്താ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം സി​പി​എ​മ്മി​നും സി​പി​ഐ​ക്കും സ​ര്‍​ക്കാ​റി​നും ഇ​ക്കാ​ര്യ​ത്തി​ലു​ള്ള താ​ത്പ​ര്യം കൊ​ണ്ടാ​ണ്.

കെ-​റെ​യി​ലി​ന്‍റെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലെ പൊ​ള്ള​ത്ത​രം തു​റ​ന്ന് കാ​ട്ടി​യ​താ​ണ് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും മ​ന്ത്രി​മാ​രും തി​രി​യാ​ന്‍ കാ​ര​ണ​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here